സൗഹൃദ റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗം
സൗഹൃദ റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗം 26/2/23 ഞായർ വൈകുന്നേരം 4 30ന് sra ഹാളിൽ ചേരുകയുണ്ടായി. മായ കുമാരിയുടെ ഈശ്വര പ്രാർത്ഥനയോടെയോഗം ആരംഭിച്ചു. പ്രസിഡണ്ട് ജി പത്മകുമാർ അധ്യക്ഷനായി. ജോയിൻ സെക്രട്ടറി അഡ്വക്കേറ്റ് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് ജി രാജേന്ദ്രൻ അ നുസ്മരണ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി പി ജയകുമാർ പ്രവർത്തനം റിപ്പോർട്ടും , സി കൃഷ്ണൻകുട്ടി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സി കെ ശശികുമാർ(SRA107), ഡോക്ടർ ബ്രയാന്റ(SRA186C), വിനോദ് കുമാർ(SRA 181A1), ഉപദേശ സമിതി അംഗം പ്രൊഫസർ ടി വി ജി നായർ (SRA5) എന്നിവർ ചർച്ചയിൽ പങ്കെടുത്ത സംസാരിച്ചു. തുടർന്ന് റിപ്പോർട്ടും കണക്കും യോഗം അംഗീകരിച്ചു. ഇലിപ്പോട് കമ്മ്യൂണിറ്റി ഹാൾ പൊതുജനങ്ങൾക്ക് പ്രയോജനകരമാകതക്ക വിധത്തിൽ നവീകരിക്കുക, ഇലിപ്പോട് ചന്തയ്ക്ക് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുക, ഇലിപ്പോട് വട്ടൂർക്കാവ് വഴി ബസ് സർവീസ് പുനരാരംഭിക്കുക, ഇലിപ്പോട്, വിദ്യാദി രാജ് സ്കൂൾ എന്നിവിടങ്ങളിൽ വാഹന വേഗത നിയന്ത്രിക്കുന്നതിനായി സ്പീഡ് ബ്രേക്കർ സ്ഥാപിക്കുക എന്നീ പ്രമേയങ്ങൾ യോഗം അംഗീകരിച്ചു. പാവപ്പെട്ടവരെ സഹായിക്കുന്നതിനായി സാന്ത്വന ഫണ്ട് രൂപീകരിക്കുന്നതിനും അതിലേക്ക് ആയി പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനും തീരുമാനിച്ചു. സാന്ത്വന ഫണ്ടിലേക്ക് ടി. ജയിംസ് (sra62B), പ്രസന്ന മേനോൻ(Sra142A), കെ ചന്ദ്രൻ (Sra191A) എന്നിവർ സാന്ത്വന ഫണ്ടിലേക്ക് തുക കൈമാറി. സിൽവർ ജൂബിലി ഫണ്ട് ശേഖരണത്തിൽ നിന്ന് ലഭിക്കുന്ന തുകയുടെ ഒരു വിഹിതവും സാന്ത്വന ഫണ്ടിലേക്ക് കൈമാറാൻ തീരുമാനിച്ചു. ഒരു കുടുംബം പ്രതിദിനം ഒരു രൂപ എന്ന നിരക്കിൽ പ്രതിമാസം 30 രൂപ സാന്ത്വന ഫണ്ടിലേക്ക് നൽകുന്നതിനുള്ള തീരുമാനവും യോഗം കൈ കൊണ്ടു. രാമചന്ദ്രൻ നായരുടെ കൃതജ്ഞതയോടെ യോഗം 6 30ന് അവസാനിച്ചു.