NEWS AND EVENTS
ഓണം വിപണന മേള 2023
പ്രിയമുള്ള SRA കുടുംബാംഗങ്ങളെ ഓണം വിപണന മേള sra മഹിളാ സമാജത്തിന്റെ സഹകരണത്തോടെ sra ഹാളിൽ ഓഗസ്റ്റ് 25, 26 തീയതികളിൽ നടത്തുകയാണ്. sra കുടുംബാംഗങ്ങൾക്ക് വിവണ മേളയിൽ സാധനങ്ങൾ വിൽപ്പനയ്ക്കായി കൊണ്ട് വരാവുന്നതാണ്. ഓണനാളിൽ നല്ല സാധനങ്ങൾ കുറഞ്ഞ വിലയിൽ നമ്മുടെ അംഗങ്ങൾക്ക് ലഭ്യമാക്കുവാ എന്നതാണ് ലക്ഷ്യം.
ഓണാഘോഷത്തിന്റെ ഭാഗമായി 26/8/23 (ശനി രാവിലെ 8:00 മണിക്ക് sra ഹാളിൽ വനിത സമാജത്തിന്റെ നേതൃത്വത്തിൽ അത്തപ്പൂക്കളം ഒരുക്കുന്നു.
ഇലിപ്പോട് സൗഹൃദ റസിഡൻസ് അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷം
ഇലിപ്പോട് സൗഹൃദ റസിഡൻസ് അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. സിൽവർ ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ തിരുമല ബാലകൃഷ്ണൻ നായർ പുരസ്കാരം കെ വിശ്വ കുമാറിനു നൽകി. മികച്ച റെസിഡൻസ് അസോസിയേഷനുള്ള പുരസ്കാരം പടിപി വാർഡിലെ അജന്താനഗർ റസിഡൻസ് അസോസിയേഷൻ അർഹയായി. മികച്ച ഗ്രന്ഥശാലക്കുള്ള പുരസ്കാരം അജന്ത ലൈബ്രറിക്ക് നൽകി. മികച്ച അംഗൻവാടിക്കുള്ള പുരസ്കാരം പി ടി പി വാർഡിൽ പ്രവർത്തിക്കുന്ന icds urban 2 വിലെ സെന്റർ നമ്പർ 159, വലിയവിള വാർഡിൽ പ്രവർത്തിക്കുന്ന icdsUrben 3 യിലെ സെന്റർ നമ്പർ 9 ഉം നും നൽകി.കേരള സ്റ്റേറ്റ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ഡോക്ടർ ശ്രീകുമാർ, പൊതുപ്രവർത്തനം എം ശ്രീകുമാർ, പാട്ടുകാരൻ തിരുമല ഷാഹുൽ, നടി സ്റ്റെല്ല രാജ, മരണാനന്തര ബഹുമതിയായി കൊച്ചു പ്രേമനും പുരസ്കാരങ്ങൾ നൽകി. ഡോക്ടർ ഗിരീഷ പ്രസാദ് , എഴുത്തുകാരി മോഹന സുരേഷ്, അസോസിയേഷന്റെ ആദ്യകാല ഭരണസമിതി അംഗങ്ങൾ എന്നിവരെ ആദരിച്ചു. Adv. വി കെ പ്രശാന്ത് എംഎൽഎ വിവിധ പുരസ്കാരങ്ങൾ നൽകി. കുടുംബ ഡയറക്ടറി യുടെ പ്രകാശനം കൗൺസിലർ വി ജി ഗിരികുമാർ ട്രഷറർ ശ്രീ കൃഷ്ണൻകുട്ടിക്ക് നൽകിക്കൊണ് പ്രകാശനംചെയ്തു. വാർഡ് കൗൺസിൽ ദേവിമ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.ജി പത്മകുമാർ അധ്യക്ഷനായി, പി ജയകുമാർ സ്വാഗതവും, താര നന്ദിയും പറഞ്ഞു.
സുലഭാ വിശ്വ കുമാറിന്റെ ഈശ്വര പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. വിവിധ പുരസ്കാരങ്ങൾ ജി പത്മകുമാർ, ബി മോഹനചന്ദ്രൻ നായർ, കെ രാധാകൃഷ്ണൻ, ജി രാജേന്ദ്രൻ നായർ, ടിവി സതീഷ് ബാബു, ടി ശശിധരൻ എന്നിവർ പ്രഖ്യാപിച്ചു. എസ് എൽ ആർ എ സെക്രട്ടറി രാധാകൃഷ്ണൻ, പി ആർ എ സെക്രട്ടറി മെഹർലാൽ, ഇ വി ആര്‍ എ പ്രസിഡന്റ് അനിൽകുമാർ എന്നിവർ ആശംസകൾ പറഞ്ഞു.
View photo Gallery
സാന്ത്വന ഫണ്ട്
സൗഹൃദ റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗം 26/2/23 ഞായർ വൈകുന്നേരം 4 30ന് sra ഹാളിൽ ചേരുകയുണ്ടായി. പാവപ്പെട്ടവരെ സഹായിക്കുന്നതിനായി സാന്ത്വന ഫണ്ട് രൂപീകരിക്കുന്നതിനും അതിലേക്ക് ആയി പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനും തീരുമാനിച്ചു. സാന്ത്വന ഫണ്ടിലേക്ക് ടി. ജയിംസ് (sra62B), പ്രസന്ന മേനോൻ(Sra142A), കെ ചന്ദ്രൻ (Sra191A) എന്നിവർ സാന്ത്വന ഫണ്ടിലേക്ക് തുക കൈമാറി. സിൽവർ ജൂബിലി ഫണ്ട് ശേഖരണത്തിൽ നിന്ന് ലഭിക്കുന്ന തുകയുടെ ഒരു വിഹിതവും സാന്ത്വന ഫണ്ടിലേക്ക് കൈമാറാൻ തീരുമാനിച്ചു. ഒരു കുടുംബം പ്രതിദിനം ഒരു രൂപ എന്ന നിരക്കിൽ പ്രതിമാസം 30 രൂപ സാന്ത്വന ഫണ്ടിലേക്ക് നൽകുന്നതിനുള്ള തീരുമാനവും യോഗം കൈ കൊണ്ടു.
View photo Gallery
ജനമൈത്രി പോലീസ് മീറ്റിംഗ്
വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ റസിഡൻസ് അസോസിയേഷനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജനമൈത്രി പോലീസ് മീറ്റിംഗ് ഇലി പ്പോട് സൗഹൃദ റസിഡൻസ് അസോസിയേഷൻ ഹാളിൽ നടന്നു. വട്ടിയൂർക്കാവ് മണ്ഡലം എംഎൽഎ വി കെ പ്രശാന്ത്, വാർഡ് കൗൺസിലർ മാരായ ദേവിമാ, അഡ്വക്കേറ്റ് വിജി ഗിരികുമാർ, പാർവതി, വട്ടിയൂർക്കാവ് kseb എ പ്രതിനിധീകരിച്ച് ഷിജി, പിടിപി വാട്ടർ അതോറിറ്റിക്ക് വേണ്ടി വിവേക്, വലിയവിള ഹോമിയോ ആശുപത്രി പ്രതിനിധീകരിച്ച് ഡോക്ടർ സുമം, കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ, സീനിയർ സിറ്റിസൺസ് ഫെഡറേഷൻ ഓഫ് വെൽഫെയർ അസോസിയേഷൻ തുടങ്ങിയവർ പങ്കെടുത്തു. എസ് ആർ എ വനിതാ സമാജം പ്രസിഡന്റ് സുലഭ വിശ്വന്റ് ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കോഡിനേറ്റർ ഹരിഹരൻ നായർ അധ്യക്ഷത വഹിച്ചു. ഇ ലിപ്പോട് സൗദ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി പി ജയകുമാർ സ്വാഗതം പറഞ്ഞു. വട്ടിയൂർക്കാവ് സി ആർ ഒ കഴിഞ്ഞ യോഗ മിനിറ്റ് സ് അവതരിപ്പിച്ചു. വട്ടിയൂർക്കാവ് സി ഐ, എസ് ഐ, ബീറ്റ് ഓഫീസർ,എന്നിവർ സംസാരിച്ചു. പങ്കെടുത്ത റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ പ്രശ്നങ്ങൾ അവതരിപ്പിച്ചു. എസ് ആർ എ ജോയിൻ സെക്രട്ടറി അഡ്വക്കേറ്റ് രാധാകൃഷ്ണൻ നന്ദി പറഞ്ഞു. ഇലിപ്പോട് സൗഹൃദ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജി പത്മകുമാർ തുടങ്ങിയ ഭാരവാഹികൾ, വനിതാ സമാജം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. 32 റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പങ്കെടുത്തു. അടുത്ത ജനമൈത്രി പോലീസ് മീറ്റിംഗ് പടയണി റസിഡൻസ് അസോസിയേഷനിൽ വച്ച്.
View photo Gallery
വാർഷിക പൊതുയോഗം 26/2/23
സൗഹൃദ റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗം 26/2/23 ഞായർ വൈകുന്നേരം 4 30ന് sra ഹാളിൽ ചേരുകയുണ്ടായി. മായ കുമാരിയുടെ ഈശ്വര പ്രാർത്ഥനയോടെയോഗം ആരംഭിച്ചു. പ്രസിഡണ്ട് ജി പത്മകുമാർ അധ്യക്ഷനായി. ജോയിൻ സെക്രട്ടറി അഡ്വക്കേറ്റ് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് ജി രാജേന്ദ്രൻ അ നുസ്മരണ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി പി ജയകുമാർ പ്രവർത്തനം റിപ്പോർട്ടും , സി കൃഷ്ണൻകുട്ടി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സി കെ ശശികുമാർ(SRA107), ഡോക്ടർ ബ്രയാന്റ(SRA186C), വിനോദ് കുമാർ(SRA 181A1), ഉപദേശ സമിതി അംഗം പ്രൊഫസർ ടി വി ജി നായർ (SRA5) എന്നിവർ ചർച്ചയിൽ പങ്കെടുത്ത സംസാരിച്ചു. തുടർന്ന് റിപ്പോർട്ടും കണക്കും യോഗം അംഗീകരിച്ചു. ഇലിപ്പോട് കമ്മ്യൂണിറ്റി ഹാൾ പൊതുജനങ്ങൾക്ക് പ്രയോജനകരമാകതക്ക വിധത്തിൽ നവീകരിക്കുക, ഇലിപ്പോട് ചന്തയ്ക്ക് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുക, ഇലിപ്പോട് വട്ടൂർക്കാവ് വഴി ബസ് സർവീസ് പുനരാരംഭിക്കുക, ഇലിപ്പോട്, വിദ്യാദി രാജ് സ്കൂൾ എന്നിവിടങ്ങളിൽ വാഹന വേഗത നിയന്ത്രിക്കുന്നതിനായി സ്പീഡ് ബ്രേക്കർ സ്ഥാപിക്കുക എന്നീ പ്രമേയങ്ങൾ യോഗം അംഗീകരിച്ചു. പാവപ്പെട്ടവരെ സഹായിക്കുന്നതിനായി സാന്ത്വന ഫണ്ട് രൂപീകരിക്കുന്നതിനും അതിലേക്ക് ആയി പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനും തീരുമാനിച്ചു. സാന്ത്വന ഫണ്ടിലേക്ക് ടി. ജയിംസ് (sra62B), പ്രസന്ന മേനോൻ(Sra142A), കെ ചന്ദ്രൻ (Sra191A) എന്നിവർ സാന്ത്വന ഫണ്ടിലേക്ക് തുക കൈമാറി. സിൽവർ ജൂബിലി ഫണ്ട് ശേഖരണത്തിൽ നിന്ന് ലഭിക്കുന്ന തുകയുടെ ഒരു വിഹിതവും സാന്ത്വന ഫണ്ടിലേക്ക് കൈമാറാൻ തീരുമാനിച്ചു. ഒരു കുടുംബം പ്രതിദിനം ഒരു രൂപ എന്ന നിരക്കിൽ പ്രതിമാസം 30 രൂപ സാന്ത്വന ഫണ്ടിലേക്ക് നൽകുന്നതിനുള്ള തീരുമാനവും യോഗം കൈ കൊണ്ടു. രാമചന്ദ്രൻ നായരുടെ കൃതജ്ഞതയോടെ യോഗം 6 30ന് അവസാനിച്ചു.
View photo Gallery
KSEB Roof Top Solar Energy. സൗരോർജ പദ്ധതി.👑

വീടുകളിൽ സോളാർ പാനൽ ഘടിപ്പിച്ച് സൗരോർജ്ജം ഉൽപ്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നതിനായി KSEB ഉദ്യോഗസ്ഥർ പങ്കെടുത്തുകൊണ്ടുള്ള ക്ലാസ്സ് 20/2/2023 ( തിങ്കൾ) വൈകുന്നേരം 6 മണിക്ക് SRA ഹാളിൽ. സർക്കാർ സബ്സിഡിയോട് കൂടി സോളാർ പാനൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കും. വൈദ്യുതി ചാർജ് വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ വൈദ്യുതി ചാർജ് കുറയ്ക്കുന്നതിന് സൗരോർജ്ജം സഹായിക്കും. ഈ ക്ലാസ്സിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സൗരോർജവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും മറുപടി ലഭിക്കും.
ഇലിപ്പോട് - വട്ടിയൂർക്കാവ്- നെട്ടയം വഴി കുടപ്പനക്കുന്ന് കലക്ടറേറ്റിലേക്ക് ബസ് സർവീസ് ആരംഭിക്കണം.
ഇലിപ്പോട് വട്ടിയൂർക്കാവ് വഴി സർവീസ് നടത്തിയിരുന്ന ksrtc ബസ് നിർത്തലാക്കിയിട്ട് ആറുവർഷമായി . ഇതുവഴി ഉണ്ടായിരുന്ന സ്വകാര്യ സർവീസുകളും ഇപ്പോൾ നിലച്ച മട്ടാണ്. ചുരുക്കത്തിൽ ഇലിപ്പോട്ടു നിന്നും വട്ടിയൂർക്കാവ് വഴി ബസ് സർവീസ് ഇല്ല. ഇതുമൂലം ഇലിപ്പോട്, കൂത്ത് റോഡ്, സ്വാഗത ലൈൻ, പുലിയിലംപുറം, മിത്രാ നഗർ, അജന്ത നഗർ, മലമാർ, അറപ്പുര എന്നീ പ്രദേശങ്ങളിലെ ജനങ്ങൾ യാത്ര ക്ലേശം അനുഭവിക്കുകയാണ്. ഇതിന് പരിഹാരം കാണുന്നതിനായി പേരൂർക്കട ഡിപ്പോയിൽ നിന്നും കുടപ്പനക്കുന്ന് കളക്ടറേറ്റ് - പേരൂർക്കട- ഇന്ദിരാ നഗർ - മണികണ്ഠേശ്വരം-നെട്ടയം- വട്ടിയൂർക്കാവ്- അറപ്പുര- മലമാർ - വഴി ഇലിപ്പോട്ടേക്ക് ബസ് സർവീസ് ആരംഭിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഇലിപ്പോട് സൗഹൃദ റസിഡൻസ് അസോസിയേഷൻ വട്ടിയൂർക്കാവ് എംഎൽഎ, പേരൂർക്ക ഡിപ്പോ എ ടി ഓ, വലിയവിള, പി ടി വി വാർഡ് കൗൺസിലർ എന്നിവർക്ക് നിവേദനം നൽകി. ടി സർവീസ് ആരംഭിച്ചാൽ കളക്ടറേറ്റ്, പേരൂർക്കട ആശുപത്രി, നെട്ടയം വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ പോകുന്നതിനു വളരെ പ്രയോജനകരമായിരിക്കും.