elippodesra@gmail.com
Call +91 9446730600

സൗഹൃദ റസിഡൻസ് അസോസിയേഷൻ

നിമിഷങ്ങൾക്ക് പോലും വിലയുള്ള കാലം പരസ്പരം കാണുന്നതിനോ അറിയുന്നതിനോ സൗഹൃദം പങ്കിടുന്നതിനോ ആർക്കും സമയമില്ലാത്ത നേരത്ത് സ്വന്തം അയൽക്കാരനെ അറിയുവാനും സ്നേഹിക്കുവാനും അവരുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരാനും ഒരു കൂട്ടായ്മ വേണമെന്ന ആശയത്തിൽ നിന്നുമാണ് അസോസിയേഷൻ എന്ന കൂട്ടായ്മയെ കുറിച്ച് ആലോചിച്ചത് ഇത്തരത്തിലുള്ള സംഘടനകളെ പറ്റി അത്ര അറിവില്ലാത്ത സമയത്ത് ഒരു റസിഡൻസ് അസോസിയേഷൻ തുടങ്ങണമെന്ന നിർദ്ദേശം ആദ്യം ഉന്നയിച്ചത് തിരുമല ബാലകൃഷ്ണൻ നായരാണ്. ഈ പ്രദേശത്തെ പുരോഗതിക്ക് വേണ്ടി അഹോരാത്രം പ്രയത്നിച്ച നാടിനു വേണ്ടി തൻറെ ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. അദ്ദേഹം നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ എന്നും ഓർമ്മയായി നിറഞ്ഞു നിൽക്കും

1995 നവംബർ 26 ആം തീയതി ഇരിപ്പോട് വന്ദനയിൽ വച്ച് പ്രദേശത്തെ താമസക്കാരെ ഉൾപ്പെടുത്തി ഒരു റെസിഡൻസ് അസോസിയേഷൻ രൂപീകരിക്കുന്നതിനുള്ള ആലോചന യോഗം നടന്നു സൗഹൃദ അസോസിയേഷൻ എന്ന പേര് തിരുമല ബാലകൃഷ്ണൻ നായർ നിർദ്ദേശിച്ചു യോഗം അത് അംഗീകരിക്കുകയും ചെയ്തു പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു താൽക്കാലിക കമ്മിറ്റിക്ക് രൂപം നൽകി ശ്രീ പി ഡി രാജൻ പിള്ളക്ക് പ്രസിഡന്റിന്റെയും ശ്രീ കെ വിശ്വകുമാറിന് സെക്രട്ടറിയുടെയും ശ്രീ കെ സുരേന്ദ്രൻ നായർക്ക് ഖജാന്ജിയുടേയും ചുമതല നൽകി.

ആദ്യ ജനറൽ ബോഡി 1996 ജനുവരി 28 രാവിലെ 10 മണിക്ക് സൗഹൃദ അസോസിയേഷന്റെ ആദ്യ ജനറൽബോഡി പ്രസിഡൻറ് പി ഡി രാജപ്പൻപിള്ളയുടെ അധ്യക്ഷതയിൽ എലിപ്പോട് വിദ്യാധിരാജ സ്കൂളിൽ വച്ച് കൂടുകയുണ്ടായി. യോഗം താഴെ പറയുന്ന 15 പേരെ സൗഹൃദ അസോസിയേഷന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയിലേക്ക് തിരഞ്ഞെടുത്തു.

സഥാപക ഭരണസമിതി അംഗങ്ങൾ

സർവ്വ ശ്രീ പി ഡി രാജപ്പൻ പിള്ള (പ്രസിഡൻറ്)
ബി മോഹനചന്ദ്രൻനായർ (സെക്രട്ടറി)
കെ സുന്ദരേശ്വരൻ നായർ (ട്രഷറർ)
ആർഎസ് പണിക്കർ (വൈസ് പ്രസിഡൻറ്)
എസ് ആർ ശശികുമാർ (ജോയിന്റ് സെക്രട്ടറി)

ഉപദേശക സമിതി
തിരുമല ബാലകൃഷ്ണൻ നായർ
പി എൻ ആർ നായർ

കമ്മിറ്റി അംഗങ്ങൾ
കെ വിശ്വകുമാർ
കെ വേലായുധൻ നായർ
ബി വേണുഗോപാൽ
കെ പി ജി പിള്ള
ആർ സുന്ദരേശ്വരൻ നായർ
എ അശോകൻ
റോബിൻസൺ
അബ്ദുൽ ഷുക്കൂർ

സഥാപക മഹിളാ സമാജം

1997 ആഗസ്റ്റ് 9 ന് ഇലിപ്പോടു വിദ്യാധി രാജ സ്കൂളിൽ വച്ച് വനിതകളുടെ ആദ്യ യോഗം ചേർന്ന് sra മഹിളാ സമാജത്തിന് രൂപം നൽകി 16 പേരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു

പ്രസിഡൻറ് ശ്രീമതി ജി വിജയകുമാരി
വൈസ് പ്രസിഡൻറ് ശ്രീമതി സൂര്യകല
സെക്രട്ടറി ശ്രീമതി എൽ അഞ്ജന
ജോയിന്റ് സെക്രട്ടറി ശ്രീമതി റ്റി പ്രഭാകുമാരി
ഖജാൻജി ശ്രീമതി ജാസ്മിൻ
© 2023 Linksmedia Technologies
Webmaster : Ganesh Ramakrishnan (+919446513632)