elippodesra@gmail.com
Call +91 9446730600

എസ് ആർ എ ഒരു ആമുഖം

കൂട്ടായ്മയുടെ ഗോത്രസ്മൃതികൾ, അണുകുടുംബ കാലത്തിലും ഇന്റർനെറ്റ് വേഗത്തിലും അവശേഷിക്കുന്നു എന്നതിൻറെ വ്യക്തതയാണ് പുതിയകാല റസിഡൻസ് അസോസിയേഷനുകൾ. ഓർമ്മകൾക്ക് ജീനുകൾ ഉണ്ടെങ്കിൽ, ആദിമ സമൂഹത്തെ ഓർമ്മകൾ നമ്മുടെ അബോധ തലങ്ങളിൽ നിലനിൽക്കുന്നു എന്ന് വ്യക്തം. ഒറ്റമരം കാടാകില്ല, ഒറ്റവാക്ക് പാട്ടാകില്ല, ഒറ്റയാൾ നാടാകില്ല ഒറ്റയല്ല കൂട്ടമാണ് ഇമ്പമാകുന്നത് അത്തരമൊരു കൂട്ടായ്മയാണ് എസ് ആർ എ

നാടിനെ കർമ്മ മണ്ഡലമാക്കിയ വലിയൊരു മനുഷ്യൻ ഇവിടെ ഉണ്ടായിരുന്ന തിരുമല ബാലകൃഷ്ണൻ നായർ നിസ്വാർത്ഥ കർമ്മനിരതൻ, സദാസുസ്മേരവദനൻ, സ്നേഹ സാഗരം, സൂര്യനെ കുറിച്ച് ഒൻവി എഴുതിയ "മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സുസ്മേര മൂർത്തിയാം സൂര്യ" എന്ന വരികൾ അദ്ദേഹത്തിനു പൂർണമായും ഇണങ്ങും. തിരുമല ബാലകൃഷ്ണൻ നായരുടെ ജീവിക്കുന്ന നിത്യ സ്മാരകമാണ് നമ്മുടെ എസ് ആർ എ. 1995 നവംബർ 26 ന് അദ്ദേഹം വിളിച്ചുകൂട്ടിയ തദ്ദേശവാസികളുടെ യോഗമാണ് തുടക്കം

"സൗഹൃദ റെസിഡൻസ് അസോസിയേഷൻ" എന്ന നാമകരണം ചെയ്തത് മറ്റാരുമായിരുന്നില്ല. അസോസിയേഷൻ രൂപീകരണത്തിന്റെ പ്രാരംഭ നടപടികൾക്കായി ശ്രീ പി ഡി രാജപ്പൻപിള്ള പ്രസിഡന്റായും, ശ്രീ കെ വിശ്വകുമാർ സെക്രട്ടറിയായും ശ്രീ കെ സുന്ദരേശ്വരൻ നായർ ഖജാൻജിയായും താൽക്കാലിക കമ്മിറ്റി രൂപീകൃതമായി. 1996 ജനുവരി 28ന് എസ് ആർ യുടെ ആദ്യ ജനറൽബോഡി ഇലിപ്പോട് ശ്രീ വിദ്യാധിരാജ ഹൈസ്കൂളിൽ വച്ച് ചേരുകയും പിഡി രാജപ്പൻപിള്ള പ്രസിഡന്റായും ശ്രീ ബി മോഹന ചന്ദ്രൻ നായർ സെക്രട്ടറിയായും ശ്രീ കെ സുന്ദരേശ്വരൻ നായർ ഖജാൻജിയായും 13 അംഗ കമ്മിറ്റി രൂപീകൃതമായി ശ്രീ തിരുമല ബാലകൃഷ്ണൻ നായരും, കേണൽ ശ്രീ പി എൻ ആർ നായരും ഉപദേശക സമിതി അംഗങ്ങളുമായി രണ്ടുപേരും ഇന്ന് ഓർമ്മയായി 1996ൽ പ്രവർത്തനമാരംഭിച്ച എസ് ആർ എ 2017 ആയപ്പോഴേക്കും കലാകായിക, സാഹിത്യ, സാംസ്കാരിക, വിദ്യാഭ്യാസ സാമ്പത്തിക രംഗങ്ങളിലും സ്വൈര്യജീവിതത്തിനും മാതൃകാപരമായ നേട്ടങ്ങൾ കൈവരിച്ച് തിരുവനന്തപുരത്തെ പ്രമുഖ റെസിഡൻസ് അസോസിയേഷനായി മാറി കഴിഞ്ഞു

2004ൽ സ്വന്തമായി സ്ഥലവും കെട്ടിടവും സമ്പാദിച്ച നമുക്ക് 2016 ഫെബ്രുവരി ആയപ്പോഴേക്കും ഓഫീസ് ഹാൾ , ഡൈനിങ്ങ് ഹാൾ തുടങ്ങിയ സൗകര്യങ്ങളുള്ള ബഹുനില മനോഹരമായ കെട്ടിടം പണിതുയർത്താനും കഴിഞ്ഞു.

അംഗങ്ങളുടെ കുടുംബാങ്ങൾക്കിടയിൽ സമ്പാദ്ധ്യശീലം വളർത്തുന്നതോടൊപ്പം അസോസിയേഷന്റെ സാമ്പത്തിക ഭദ്രതകൂടി കണക്കിലെടുത്ത് 2001ൽ നമ്മൾ ആരംഭിച്ച പരസ്പര സഹായ നിധി പൂർവ്വാധികം ഭംഗിയായി ഇന്നും തുടരുന്നു. 1997 ആഗസ്റ്റ് മാസത്തിൽ രൂപം നൽകിയ വനിതാ സമാജം വനിതകൾക്കും കുട്ടികൾക്കും ഒട്ടനവധി നല്ല കാര്യങ്ങൾ നടത്തിക്കൊണ്ട് പൂർവ്വാധികം ഭംഗിയായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ഇന്നത്തെ എസ് ആർ എ യുടെ ഒരു ഏകദേശ ചിത്രമാണ് മേൽ വിവരിച്ചത് ഇത്രയൊക്കെ നേടാൻ കഴിഞ്ഞത് എസ്ആർഎ യുടെ ഓരോ അംഗങ്ങളുടെയും സ്നേഹവും നിസ്വാർത്ഥ സഹകരണവും ആണ്. കാലാകാലങ്ങളിൽ രൂപീകൃതമായ കമ്മിറ്റികൾ വളർച്ചക്കൊരു നിമിത്തം മാത്രം

© 2023 Linksmedia Technologies
Webmaster : Ganesh Ramakrishnan (+919446513632)